NABARD recruitment 2019: നബാർഡിന്റെ (National Bank for Agriculture and Rural Development- NABARD) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 91 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്നു ( 2019 സെപ്റ്റംബർ 14) മുതൽ ഓൺലൈൻ ആയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. nabard.org നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഒക്ടോബർ 2 ആണ്.
NABARD recruitment 2019: ഒഴിവുകളുടെ വിശദാംശങ്ങൾ
ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: 82
ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി): 9
Eligibility criteria:യോഗ്യതാ മാനദണ്ഡം
Educational qualifications: വിദ്യാഭ്യാസ യോഗ്യത
ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: അപേക്ഷകർ 60 ശതമാനം മാർക്കോടെ ബിരുദം നേടിയവരായിരിക്കണം
ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി): അപേക്ഷകർ 50 ശതമാനം മാർക്കോടെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദം നേടിയവർ ആയിരിക്കണം
Age Limit: പ്രായപരിധി
അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്സ്
Pay scale: ശബളം
ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,650 രൂപ മുതൽ 34,990 രൂപ വരെ ശമ്പളം ലഭിക്കും.
Selection process: തിരഞ്ഞെടുപ്പ് പ്രക്രിയ
ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: ഓൺലൈൻ പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.
How to apply: അപേക്ഷിക്കേണ്ടവിധം
ഓൺലൈനായി 2019 ഒക്ടോബർ 2 വരെ അപേക്ഷിക്കാം. അപേക്ഷകർ nabard.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.