ന്യൂഡൽഹി: മിലിറ്ററി നഴ്‌സിങ് സർവ്വീസ് 2019 ലേക്ക് വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 4 വർഷം ദൈർഘ്യമുള്ള ബിഎസ്‌സി കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജസ് ഓഫ് നഴ്‌സിങ് ഓഫ് ആർമ്ഡ് ഫോഴ്‌സ് മെഡിക്കൽ സർവ്വീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സ്ഥിരമായോ, താൽകാലികമായോ മിലിറ്ററി നഴ്‌സിങ് സർവ്വീസിൽ ജോലി ചെയ്യാം.

പ്രധാന തീയതികൾ

അപേക്ഷ സ്വീകരിക്കുന്ന തീയതി- നവംബർ 12, 2018
അപേക്ഷിക്കേണ്ട അവസാന തീയതി- നവംബർ 30, 2018
അപേക്ഷ ഫീസ് സ്വീകരിക്കുന്നത്- നവംബർ 12, 2018
അപേക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി- നവംബർ 30, 2018
അഡ്‌മിറ്റ് കാർഡ്- ഡിസംബർ അവസാനം

ആകെയുള്ള സീറ്റുകളുടെ എണ്ണം -160

മിലിറ്ററി നഴ്‌സിങ് സർവ്വീസിലേക്ക് //www.joinindianarmy.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി നവംബർ 12 മുതൽ നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകയുടെ ഇ-മെയിൽ ഐഡി യൂസർ ഐഡിയായി ഉപയോഗിച്ച ശേഷം പാസ്‌വേഡ് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യണം. അപേക്ഷർ നിർബന്ധമായും മൊബൈൽ നമ്പർ രജിസ്ട്രേഷന് ഉപയോഗിക്കണം. അപേക്ഷ ഫീസായ 150 രൂപ ഓൺലൈനായ് അടയ്ക്കേണ്ടതാണ്. ഫീസ് അടച്ച ശേഷം ലഭിക്കുന്ന റെഫറൻസ് നമ്പർ സൂക്ഷിച്ചു വയ്ക്കണം.

പ്രവേശന യോഗ്യത

വനിതകൾക്ക് മാത്രമാണ് മിലിറ്ററി നഴ്‌സിങ് സർവ്വീസിലേക്ക് അപേക്ഷിക്കാനാവൂ. 1994 ഒക്‌ടോബർ 1 നും 2002 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസോ (ഫിസിക്സ്, കെമിസ്റ്ററി, ബയോളജി) തുല്യമായ പരീക്ഷയോ ആദ്യ ശ്രമത്തിൽ വിജയിച്ചിരിക്കണം. കൂടാതെ ഇംഗ്ലീഷ് പരീക്ഷയക്ക് 50% മാർക്ക് നേടിയിരിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook