മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ സ്‌പെഷൽ ടീച്ചർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം. 975 രൂപയാണ് ദിവസ വേതനം.

യോഗ്യത: പ്രീഡിഗ്രി വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും അംഗീകാരമുള്ള സ്‌പെഷൽ എജ്യൂക്കേഷനിൽ ഒരു വർഷത്തെ പരിശീലന പരിചയം, മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കുവേണ്ടി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടുവർഷത്തിൽ കുറയാതെ ക്ലാസുകൾ നടത്തിയ പരിചയം.

പ്രായം: 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ്‌ ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ഡിസംബർ 17ന് ഉച്ചയ്ക്ക് 12.30ന് സർവകലാശാല ഭരണവിഭാഗം ബ്ലോക്കിലെ എഡി എ5 സെക്ഷനിൽ എത്തണം.

Read Also: എംജി സർവകലാശാല റിസർച്ച് അസിസ്റ്റന്റ്; വോക് -ഇൻ-ഇന്റർവ്യൂ 16ന്‌

പാർട്ട് ടൈം റെസിഡന്റ് മെഡിക്കൽ ഓഫീസർ; വോക് ഇൻ ഇന്റർവ്യൂ

മഹാത്മാ ഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ പാർട്ട്‌ടൈം (ഉച്ചയ്ക്ക് 1.30 മുതൽ നാലുവരെ) റെസിഡന്റ് മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈസ് ചാൻസലറുടെ ചേംബറിലാണ് ഇന്റർവ്യൂ. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: എംബിബിഎസ്/തത്തുല്യം. കേരള മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമുള്ള ഡോക്ടർമാർക്കും/വിരമിച്ച ഡോക്ടർമാർക്കും പങ്കെടുക്കാം. മാസം 22000 രൂപയാണ് പ്രതിഫലം. താൽര്യമുള്ളവർ ഡിസംബർ 18ന് ഉച്ചയ്ക്ക് 1.30ന് അസൽ രേഖകളുമായി അസിസ്റ്റന്റ് രജിസ്ട്രാർ 1 ന്റെ (ഭരണവിഭാഗം) ഓഫീസിൽ എത്തണം. വിശദവിവരത്തിന് എഡി. എ3 വിഭാഗവുമായി ബന്ധപ്പെ ടുക. ഫോൺ: 0481-2733302.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook