എംജി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ വാക് ഇൻ ഇന്റർവ്യൂ

30000 രൂപ പ്രതിഫലം ലഭിക്കും

mg university, ie malayalam

മഹാത്മാ ഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 2020 ജനുവരി ഒന്നിന് 18-36 (എസ്‌സി/എസ്ടി, ഒബിസിക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും) സർവകലാശാലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഒരു വർഷത്തെ സർവീസിന് ഒരു വർഷത്തെ പ്രായ ഇളവ് (പരമാവധി അഞ്ച് വർഷം) ലഭിക്കും. 30000 രൂപ പ്രതിഫലം ലഭിക്കും.

യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ ബിഇ/ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസസിൽ 60 ശതമാനം മാർക്കോടെ എംസിഎ/എംഎസ്‌സി. സർവകലാശാല/ഗവൺമെന്റ് സ്ഥാപനങ്ങൾ/ഐടി ഇൻഡസ്ട്രി എന്നിവിടങ്ങളിൽ പൈഥോൺ, ആംഗുലർ ജെഎസ്, പിഎച്ച്പി, ജാവ, ആൻഡ്രോയ്ഡ് പ്രോഗ്രാമുകളിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. ആർഎച്ച്സിഇ സർട്ടിഫിക്കേഷൻ/എസ്‌സിജെപി./സർവകലാശാല സേവനം അഭികാമ്യം.

Read Also: കൺഫർമേഷനുശേഷം പിഎസ്‌സി പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യും

താൽപര്യമുള്ളവർ രാവിലെ 9.30ന് പ്രായം, ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം സർവകലാശാല ഭരണവിഭാഗത്തിലെ എഡി എ4 സെക്ഷനിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണം.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Mg university senior software developer interview

Next Story
കൺഫർമേഷനുശേഷം പിഎസ്‌സി പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുംpsc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com