എംജി സർവകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ ഒഴിവുകൾ. 38 ഒഴിവുകളാണുളളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാരുടെ 30 ഒഴിവുകളും സ്ത്രീകളുടെ 8 ഒഴിവുകളുമുണ്ട്. താൽക്കാലിക അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രതിദിനം 600 രൂപയാണ് വേതനം.

യോഗ്യത:

പുരുഷന്മാർ- എഴുതാനും വായിക്കാനുമുളള കഴിവ്, വിമുക്ത ഭടൻ/ബിഎസ്എഫ്/സിആർപിഎഫ് തുടങ്ങി സൈനിക-അർധ സൈനിക സേവന പരിചയം

വനിതകൾ- എൻസിസി ബി,സി സർട്ടിഫിക്കറ്റ് നേടിയവർ, എൻഎസ്എസിൽ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്തവർ, ബിഎസ്എഫ്, സിആർപിഎഫ്, പാരാമെഡിക്കൽ ഫോഴ്സ് തുടങ്ങിയ സേവന പരിചയം.

പുരുഷന്മാർക്ക് 59 വയസ് കവിയരുത്. സ്ത്രീകൾക്ക് 30-45 വയസ്. താൽപര്യമുളള പുരുഷന്മാർ ഫെബ്രുവരി 19 നും സ്ത്രീകൾ ഫെബ്രുവരി 20 നും രാവിലെ ഏഴിന് സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഗ്രൗണ്ടിൽ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കും ഹാജരാകണം. താഴെ പറയുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായാണ് ശാരീരിക ക്ഷമതയ്ക്ക് ഹാജരാകേണ്ടത്.

1. പ്രായം/ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, നോട്ടിഫിക്കേഷനിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ആവശ്യമായ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. ജാതി സർട്ടിഫിക്കറ്റ്/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (പിന്നാക്ക സംവരണത്തിന് അർഹതയുണ്ടെങ്കിൽ)
3. പരിചയ സർട്ടിഫിക്കറ്റ്
4. സൈനിക-അർധ സൈനിക സർവീസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ്
5. നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷമുളള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ ഒർജിനൽ.

ശാരീരിക ക്ഷമതയിൽ വിജയിക്കുന്ന പുരുഷന്മാർക്കുളള അഭിമുഖ പരീക്ഷ ഫെബ്രുവരി 26 നും സ്ത്രീകൾക്ക് ഫെബ്രുവരി 27 നും നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ തങ്ങളുടെ വിദ്യാഭ്യാസ/സർവീസ് യോഗ്യതകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസങ്ങളിൽ രാവിലെ 8.30 ന് സർവകലാശാലയിലെ എഡിഎ4 സെക്ഷനിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook