മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരെ താത്കാലികമായി മൂന്നുമാസത്തേക്ക് നിയോഗിക്കുന്നതിന് വോക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലാണ് ഇന്റർവ്യൂ.

എജ്യൂക്കേഷൻ/സൈക്കോളജി/സോഷ്യൽ വർക്ക് എന്നിവയിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സാങ്കേതിക എഴുത്ത്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേഷൻ, സംഘാടനം എന്നിവയിലുള്ള വൈദഗ്ധ്യം, എപിഎ രീതിയിലുള്ള എഴുത്തിലെ അറിവ് എന്നിവ അഭികാമ്യം. പ്രായം: 2019 ജനുവരി ഒന്നിന് 45 വയസിന് താഴെ. മാസം 9000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കരിക്കുലംവിറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10ന് ഓഫീസിൽ ഹാജരാകണം.

Read Also: ആലുവയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവ്

ഗസ്റ്റ് അധ്യാപക നിയമനം: 17-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് പി.ടി.ഉഷ റോഡിലെ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ്, ഹിന്ദി, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായവര്‍ ഡിസംബര്‍ 17-ന് രാവിലെ 10.30-ന് ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പഠന കേന്ദ്രത്തില്‍ ഹാജരാകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook