മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്ട്രൈഡ് സ്കീമിൽ പ്രൊജക്ട് അസോസിയേറ്റിനെയും പ്രൊജക്ട് അസിസ്റ്റന്റിനെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രൊജക്ട് അസോസിയേറ്റ് യോഗ്യത: സയൻസ്/ടെക്നോളജിയിൽ പിഎച്ച്ഡി., ഭരണം/അധ്യാപനം, ഗവേഷണം/പ്രൊജക്ട് എന്നിവയിൽ പരിചയം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം, പ്രസാധനം, ഐടി നൈപുണ്യം എന്നിവ അഭികാമ്യം. മാസം 55000 രൂപ ലഭിക്കും. പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത: സോഷ്യൽ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി. റിസർച്ച്/പ്രൊജക്ട് പരിചയം, ഐടി നൈപുണ്യം, ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും ആശയവിനിമയം നടത്താനുമുള്ള നൈപുണ്യം എന്നിവ അഭികാമ്യം. മാസം 25000 രൂപ ലഭിക്കും. താൽപര്യമുള്ളവർ വ്യക്തിവിവരണരേഖ സഹിതമുള്ള അപേക്ഷ മാർച്ച് 12നകം stride@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
Read Also: കൊച്ചിൻ ഷിപ്പ്യാഡിൽ ഡിസൈൻ അസിസ്റ്റന്റ്
താൽക്കാലിക ഒഴിവ്
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെല്ലോ എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ ഫിനാൻസ്/അക്കൗണ്ടിങ് ആണ് റിസർച്ച് അസോസിയേറ്റിന്റെ യോഗ്യത. എംഎസ്ഡബ്ല്യൂ ആണ് പ്രോജക്ട് ഫെല്ലോ യോഗ്യത. 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 12 രാവിലെ പത്തിന് പീച്ചി കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2690100.