എംജി സർവകലാശാല നാഷണൽ സർവീസ് സ്‌കീമിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സർവകലാശാലകളിലോ അഫിലിയേറ്റഡ് കോളേജുകളിലോ അസോസിയേറ്റ് പ്രൊഫസറായി വിരമിച്ച അധ്യാപകർക്കും അസോസിയേറ്റ് പ്രൊഫസർ പദവിയിൽ കോളേജ് പ്രിൻസിപ്പൽമാരായി വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം.

എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം വേണം. ട്രെയിനിങ് ആൻഡ് ഓറിയേഷൻ സെന്ററിലോ ട്രെയിനിങ് ഓറിയന്റേഷൻ ആൻഡ് റിസർച്ച് സെന്ററിലോ നിന്ന് എൻഎസ്എസ് ഓറിയന്റേഷൻ പൂർത്തിയാക്കിയിരിക്കണം. പ്രായം: 2019 ജനുവരി ഒന്നിന് 50 വയസിന് മുകളിലും 65 വയസിൽ താഴെയും. മാസം 50000 രൂപ വേതനം ലഭിക്കും.

Read Also: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: വാക് ഇന്‍ ഇന്റര്‍വ്യൂ

അപേക്ഷഫോറം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 750 രൂപയാണ് അപേക്ഷ ഫീസ്. ഫീസ് ഓൺലൈനായി ‘മിസലേനിയസ് കാറ്റഗറിയിൽ’ അടയ്ക്കണം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും അവയുടെ അഞ്ച് പകർപ്പുകളും സഹിതമുള്ള അപേക്ഷ ജനുവരി 20ന് മുമ്പായി ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം – 686560 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് ‘പ്രോഗ്രാം കോ-ഓർഡിനേറ്റർ, എൻഎസ്എസ് തസ്തികയ്ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook