മഹാത്മ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ നടക്കുന്ന ക്വാറി മാപ്പിങ് പ്രൊജക്ടിൽ ജൂനിയർ റിസർച്ച് ഫെലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ജെആർഎഫ് ഒഴിവുകളും നാല് ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകളുമാണുള്ളത്. മാസം യഥാക്രമം 22000, 10000 രൂപ പ്രതിഫലം ലഭിക്കും.

ജെആർഎഫ് യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എംഎസ്‌സി എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ്/എൻവയോൺമെന്റൽ മാനേജ്‌മെന്റ്/എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്/ജിയോളജി/അപ്ലൈഡ് ജിയോളജി, മികച്ച അക്കാദമിക റെക്കോഡ്. ജിയോളജിക്കൽ ഫീൽഡ് വർക്ക്, ജിഐഎസ്, റിമോട് സെൻസിങ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

Read Also: എംജി സർവകലാശാല റിസർച്ച് അസിസ്റ്റന്റ്; വോക് -ഇൻ-ഇന്റർവ്യൂ 16ന്‌

ടെക്‌നിക്കൽ അസിസ്റ്റന്റ് യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എംഎസ്‌സി എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ്/എൻവയോൺമെന്റൽ മാനേജ്‌മെന്റ്/എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്/ജിയോളജി/അപ്ലൈഡ് ജിയോളജി, മികച്ച അക്കാദമിക റെക്കോഡ്. ജിയോളജിക്കൽ ഫീൽഡ് വർക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.

യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും baijukr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബർ 28നകം അയയ്ക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook