Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

എംജി സർവകലാശാലയിൽ അസിസ്റ്റന്റ് ഡയറക്ടർ ഒഴിവ്

അപേക്ഷകൾ നിശ്ചിത ഫോറത്തിൽ coe @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 27 -ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും

Job, job news, ie malayalam

അസിസ്റ്റന്റ് ഡയറക്ടർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ/ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് -ൽ അസിസ്റ്റന്റ് ഡയറക്ടറുടെ ഒരൊഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. എം.ടെക്., എം.സി.എ., എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയും പി.എച്ച്.ഡി. ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ഗവേഷണം പൂർത്തിയാക്കി പ്രബന്ധം സമർപ്പിച്ചിട്ടുള്ളവരെയും പരിഗണിക്കും. കൂടാതെ ഭരണകാര്യങ്ങൾ/ ടീം ലീഡർഷിപ്പ്/ഡാറ്റാ അനലറ്റിക്‌സ്/ മെഷീൻ ലേണിംഗ്/ റോബോട്ടിക്‌സ്/ക്ലൗഡ് കമ്പ്യൂട്ടിംഗ്/ ബ്ലോക്ക് ചെയിൻ തുടങ്ങിയ മേഖലകളിൽ പ്രവൃത്തി പരിചയം, ഇന്റർ ഡിസിപ്ലിനറി/ട്രാൻസ് ഡിസിപ്ലിനറി/ ക്രോസ് ഡിസിപ്ലിനറി വൈദഗ്ധ്യം, മാനേജ്‌മെന്റ് പഠനത്തിലുള്ള യോഗ്യതകൾ തുടങ്ങിയവ അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

ഇതിലേക്കുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ coe @mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 27 -ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാഫോറവും വിശദാംശങ്ങളും www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെയും മറ്റ് ആനുകൂല്യങ്ങൾക്ക് അർഹരായവർ അത് സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർവ്വകലാശാല ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സഞ്ചിത നിരക്കിൽ 50000 രൂപ പ്രതിഫലം ലഭിക്കും.

എസ്.ടി പ്രൊമോട്ടര്‍ നിയമനം

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ് ടി പ്രെമോട്ടറുടെ ഒഴിവുളള ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ രുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സേവന സന്നദ്ധതയുളളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള എഴുത്തും വായനയും അറിയാവുന്ന 25 നും 50 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിനുളള സാക്ഷ്യപത്രങ്ങള്‍ സഹിതം ഇന്ന് (ഡിസംബര്‍ 16) രാവിലെ 11-ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമന കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

ജൂനിയര്‍ എഞ്ചിനീയര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. അപേക്ഷകരുടെ യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www .uoc.ac.in)

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി ധീവര സമുദായത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 26. ഫോണ്‍ – 0494 2407356, 7494, (www. uoc.ac.in)

സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി പ്രകാരം ആര്യപള്ളം സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നു. പ്ലംബിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ വയര്‍മാന്‍, കാര്‍പ്പെന്ററി, ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ളതും മേല്‍ പറഞ്ഞ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവുമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള വനിതകള്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഡിസംബര്‍ 31 നു മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 8921697457.

ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് നിയമനം

അസാപിന്റെ ഫിനാന്‍സ് സെക്ടറിന് കീഴില്‍ ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. ബാങ്കിംഗ്/ നോണ്‍ ബാങ്കിംഗ്/ ഇന്‍ഷുറന്‍സ്/ സ്റ്റോപ്പ് ബ്രോക്കിങ് മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് www. asapkerala.gov.in ല്‍ ഡിസംബര്‍ 28 നകം അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 9495999703.

ട്രേഡ്‌സ്മാന്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 17 ന് കൂടിക്കാഴ്ച നടക്കും. വിശദവിവരങ്ങള്‍ www. gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260350, 0466 2260565.

പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്

2021-22 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. ഒഴിവുകളുടെ എണ്ണം 12.

അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 17ന് (വെള്ളി) രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് -9496437743.

Read More: University Announcements 15 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Mg university job news

The moderation of comments is automated and not cleared manually by malayalam.indianexpress.com