നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി TC Medical Council Registration ഉളള ഉദ്യോഗാർഥികൾ ജൂൺ 24ന് രാവിലെ 10.30ന് മുമ്പായി ഔർജിനൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സ്വഭാവ സർട്ടിഫിക്കറ്റും, ഫോട്ടോ പതിച്ച ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവനന്തപുരം, നന്തൻകോട്, സ്വരാജ് ഭവൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നഗരകാര്യ ഡയറക്ടറേറ്റിൽ എത്തണം. നിയമിക്കപ്പെടുന്നവർക്ക് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരമുളള വേതനം ലഭിക്കും.

എൽഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽഡി ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. എസ്റ്റാബ്ലിഷ്‌മെന്റ്/ അക്കൗണ്ട്‌സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ ജൂലൈ 15 നകം ഡയറക്ടർ, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം 695581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2418524, 9446554428.

ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ 25 രാവിലെ പത്തിന് ബയോഡാറ്റയും വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന ഔർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ആർക്കിടെക്ച്ചർ വിഭാഗത്തിൽ ഹാജരാകണം. ടെസ്റ്റ്/ ഇന്റർവ്യൂ നടത്തി തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 0471-2515565, 9447893024.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook