കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോളേജുകളിലും സ്‌കൂളുകളിലും നടത്തിവരുന്ന മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററിനെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സില്‍ ഡിപ്ലോമയുമുണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത് പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

Read Also: ഹോസ്റ്റലുകളിൽ കൗണ്‍സലര്‍ നിയമനം

താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 മാര്‍ച്ച് 21 വൈകിട്ട് 5 മണി. ഫോണ്‍: 0484 2422275, 2422068.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook