സംസ്ഥാന പട്ടികവർഗ വികസനവകുപ്പിൽ ഓഫീസ് മാനേജ്മെന്ര് ട്രെയിനിയാകാൻ അവസരം. 140 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ ഓണറേറിയം ലഭിക്കും.

വകുപ്പിന്റെ അതത് ജില്ലാതല ഓഫീസുകളിൽ നടക്കുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമായിരിക്കും പരിഗണിക്കുക. വാർഷിക വരുമാനം 40000 കവിയരുത്. 2019 ജനുവരിയിൽ 18 വയസ് പൂർത്തിയായവർക്കും 35 വയസ് കവിയാത്തവർക്കും അപേക്ഷിക്കാം.

എയിംസില്‍ 127 അധ്യാപക ഒഴിവുകള്‍

ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 127 ഒഴിവുകളാണ് ഉള്ളത്. ഔദ്യോഗിക വിജ്ഞാപനമായി. കരാര്‍ നിയമനമാണ് എല്ലാം. ജൂലൈ 27 വരെ അപേക്ഷിക്കാം.

അനസ്തീസിയോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോതെറാസിക് സര്‍ജറി, കമ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍, ഡെര്‍മറ്റോളജി, വെനിറോളജി ആന്‍ഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി, ഇഎന്‍ടി ഓട്ടോലാറിങ്ങോളജി, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകള്‍. വിശദ വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക www.aiimsjodhpur.edu.in.

എറണാകുളം ഗവ. നഴ്‌സിങ് കോളേജിൽ ഡ്രൈവറുടെ ഒഴിവ്

എറണാകുളം ഗവ. നഴ്‌സിങ് കോളേജിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. 18 നും 40 നും മധ്യേ പ്രായമുളളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ഡ്രൈവിങ് ലൈസന്‍സ് ഹയര്‍ ഉളളവരുമായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും. സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ജൂലൈ 25-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ. നഴ്‌സിങ് കോളേജ് (എച്ച്എംടി കോളനി പി.ഒ, കൊച്ചി – 683503 ഫോണ്‍ 0484-2754485 പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook