scorecardresearch
Latest News

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം

പ്രതിമാസ ശമ്പളം 90,000 രൂപ

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യകേന്ദ്രത്തിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 90,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂൺ 20നു മുൻപ് recruit @odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www. odepc.kerala.gov.in. ഫോൺ: 0471-2329440, 41, 42, 43.

കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു

കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസിൽ ഒരു ഫുട്‌ബോൾ പരിശീലകന്റെയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www. gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി ലഭിക്കണം.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും. 01.01.2022നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു.

ക്രമ നം. ട്രേഡ് യോഗ്യത എന്ന ക്രമത്തില്‍

  1. വയര്‍മാന്‍ (ഒഴിവ് – 01) വയര്‍മാന്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 03 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ യുഎ/യൂഎക്‌സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കാം.

കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് )നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി ), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 5.00 പി. എം. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www. careers.cdit.org അല്ലെങ്കില്‍ www. cdit.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2380910.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Male nurses vaccancy in saudi arabia