scorecardresearch
Latest News

മലയാളി നഴ്സുമാർക്ക് ജർമനിയിൽ അവസരം; 16 മുതൽ അപേക്ഷിക്കാം

നവംബർ 1 മുതൽ 11 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധികൾ അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്

nurse, health, ie malayalam

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി ലഭ്യമാക്കുന്ന നോർക്ക റൂട്സിന്റെ ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് 16 മുതൽ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. നഴ്സിങ് ബിരുദമോ ഡിപ്ലോമയോ ഉള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.

ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ട് നിയമനം ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്നു വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവർക്കും ജർമൻ ഭാഷ അറിയുന്നവർക്കും മുൻഗണന ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്കോ സാധുവായ വീസ ഉള്ളവർക്കോ അപേക്ഷിക്കാനാകില്ല. റിക്രൂട്ട്മെന്റ് സൗജന്യമാണ്.

നവംബർ 1 മുതൽ 11 വരെ തിരുവനന്തപുരത്ത് ജർമൻ പ്രതിനിധികൾ അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ ഏകദേശം 2300 യൂറോയും റജിസ്റ്റേഡ് നഴ്സായാൽ 2800 യൂറോയും പ്രതിഫലം ലഭിക്കും. ഓവർടൈം അലവൻസും ഉണ്ട്. www. norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-18004253939.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Malayalee nurse vaccancy in germany