വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ് മാംസസംസ്കരണ ഫാക്ടറിയിൽ ഒഴിവുകൾ. 30 തസ്തികകളിലായി 350 ഒഴിവുകളുണ്ട്.

അസിസ്റ്റന്റ് ജനറൽ മാനേജർ (1), ഫിനാൻസ് ഓഫിസർ (1), അക്കൗണ്ടന്റ് (3), പിആർഒ (1), ഓഫിസ് അസിസ്റ്റന്റ് കം ഡിടിപി ഓപ്പറേറ്റർ (3), അസിസ്റ്റന്റ് എച്ച്ആർ മാനേജർ (1), എച്ച്ആർ എക്സിക്യൂട്ടീവ് (1), അറ്റൻഡർ (1), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (16), ഡ്രൈവർ (3), പ്രൊഡക്ഷൻ മാനേജർ (1), അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജർ (2), സ്റ്റോർ കീപ്പർ (3), സ്റ്റോർ മാനേജ്മെന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അസിസ്റ്റന്റ് (12), ബുച്ചർ (5), അസി.ബുച്ചർ (5), പ്രൊഡക്ഷൻ സ്റ്റാഫ് (90), പാക്കിങ് സ്റ്റാഫ് (35), ര്ലീനിങ് സ്റ്റാഫ് (20), ഡീബോണിങ് ആൻഡ് കട്ടിങ് സ്റ്റാഫ് (116), ഫുഡ് ടെക്നോളജിസ്റ്റ് (1), അസി.ഫുഡ് ടെക്നോളജിസ്റ്റ് (1), റിസോർട്ട് പ്രോസസിങ് സ്റ്റാഫ് (7), മെക്കാനിക്കൽ സൂപ്പർവൈസർ (1), ഇലക്ട്രീഷ്യൻ (3), റെഫ്രിജറേഷൻ സ്റ്റാഫ് ഗ്രേഡ് II (3), ബോയിലർ ഓപ്പറേറ്റർ (2), ഡിആർപി മെക്കാനിക്കൽ സ്റ്റാഫ് (2), പ്ലംബർ/ഇടിപി ഓപ്പറേറ്റർ (2), മെക്കാനിക്കൽ അസിസ്റ്റന്റ്/ഹെൽപ്പർ (8) എന്നിങ്ങനെയാണ് ഒഴിവുകൾ.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രിൽ 17 ആണ്. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.malabarmeat.org, www.brahmagiri.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 04936 225940, 9744263111 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ