ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. പ്രൊഫസറുടെ 6 ഒഴിവും അസോസിയേറ്റ് പ്രൊഫസറുടെ 20 ഒഴിവും അസിസ്റ്റന്റ് പ്രൊഫസറുടെ 6 ഒഴിവുമാണുളളത്. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കും http://www.unom.ac.in വെബ്സൈറ്റ് കാണുക. ജനറൽ വിഭാഗത്തിന് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്സി/എസ്ടി/എസ്സി (എ)/ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് The registrar, University of Madras, Chepauk, Chennai- 600 005, Tamil Nadu എന്ന വിലാസത്തിൽ അയയ്ക്കുക.