ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ അപ്രന്റിസ് ഡവലപ്മെന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 8581 തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 9 ആണ്.

വിവിധ സോണുകളിലെ ഡിവിഷനിൽ ഓഫിസുകളിലായാണ് ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1257 ഒഴിവുകളുണ്ട്. കേരളത്തിൽ മാത്രമായി അഞ്ച് ഡിവിഷനുകളിൽ 379 ഒഴിവുകളാണുള്ളത്. എംപ്ലോയിമെന്റ് കാറ്റഗറി, ഏജന്റ്സ് കാറ്റഗറി, ഓപ്പൻ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ്.

ശമ്പളമായി 21865 രൂപ മുതൽ 55075 വരെ ലഭിക്കും. പരിശീലന കാലത്ത് 34503 രൂപ സ്റ്റൈപ്പൻഡായും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊബേഷൻ വ്യവസ്ഥയിലാണ് നിയമനം. ഒരു വർഷമാണ് പ്രൊബേഷൻ പിരീഡ്. 2019 മേയ് ഒന്നിന് 21 വയസ് പൂർത്തിയായവർക്കും 30 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ബിരുദം അല്ലെങ്കിൽ മുംബൈയിലെ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൽകുന്ന ഫെലോഷിപ്പ് ലഭിച്ചവർക്കും, മാർക്കറ്റിങ്ങിൽ സ്പെഷ്യല്യസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. മാർക്കറ്റിങ്ങിൽ പിജി ഡിപ്ലോമ നേടിയവർക്കും മുൻഗണന ലഭിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook