എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ

ശമ്പളം- 32,795-62,15 രൂപയാണ്

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവുകൾ. 590 ഒഴിവുകളാണുളളത്. ജനറലിസ്റ്റ്- 350, ഐടി- 150, ചാർട്ടേഡ് അക്കൗണ്ടന്റ്- 50, ആക്ചൂറിയൽ-30, രാജ്ഭാഷ- 10 എന്നിങ്ങനെയാണ് ഒഴിവുകൾ.

ശമ്പളം- 32,795-62,15 രൂപയാണ്. ഒരു വർഷം പ്രൊബേഷൻ ആയിരിക്കും. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ട പരീക്ഷകളുണ്ടാവും. മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും. പ്രിലിമിനറി പരീക്ഷ മേയ് 4, 5 തീയതികളിലായി നടക്കും. മെയിൻ പരീക്ഷ ജൂൺ 28 നാണ്.

കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. http://www.licindia.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 22 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് എൽഐസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Lic assistant administrative officer vaccancy

Next Story
ശ്രീ ചിത്രയിൽ വിവിധ ഒഴിവുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com