LIC to Release Admit Card for AAO Exam Today: എൽഐസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (AAO) പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡ് റിലീസ് ചെയ്തു. എൽഐസി എഎഒ 2019 പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽനിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 590 തസ്തികയിലേക്കാണ് പരീക്ഷ നടക്കുക.

ഏപ്രിൽ 22 നാണ് അഡ്മിറ്റ് കാർഡ് പുറത്തുവിട്ടത്. ഏപ്രിൽ 30 വരെ ഡൗൺലോഡ് ചെയ്യാനുളള സമയമുണ്ട്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തശേഷം അതിലെ വിവരങ്ങൾ പരിശോധിക്കണം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

Step1: licindia.in വെബ്സൈറ്റ് സന്ദർശിക്കുക.

Step2: വെബ്സൈറ്റിനു താഴെയുളള ‘Career’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Step3: Recruitment for AAO എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step4: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

Step5: ആവശ്യമായ വിവരങ്ങൾ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

മേയ്, 5, 6 തീയതികളിലായാണ് എൽഐസി എഎഒ 2019 പരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷ എഴുതാം. ജൂൺ 2 നായിരിക്കും മെയിൻ പരീക്ഷ. ഔദ്യോഗികമായി മെയിൻ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook