കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ദേശീയ തലത്തിൽ നടത്തുന്ന രണ്ടു ഘട്ടങ്ങളുളള കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ, സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. 12-ാം ക്ലാസ് ജയം/തത്തുല്യമാണ് യോഗ്യത. 100 രൂപയാണ് അപേക്ഷ. പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർ/വിമുക്ത ഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ജനുവരി 12 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.

Read Also: സഹകരണ സംഘങ്ങളിൽ നിരവധി ഒഴിവുകൾ

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. www.ssc.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssc.nic.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook