KVS Announced TGT, PRT and PGT Interview Schedule: കേന്ദ്രീയ വിദ്യാലയ സംഗഗതൻ (കെവിഎസ്) പിആർടി, ടിജിടി പരീക്ഷാ ഫലം പുറത്തുവിട്ടു. kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷ എഴുതിയവർക്ക് ഫലം പരിശോധിക്കാം. പരീക്ഷയിൽ വിജയിച്ചവർക്കുള്ള ഇന്റർവ്യൂ തീയതിയും കെവിഎസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്റർവ്യൂ തീയതികൾ kvsangathan.nic.in വെബ്സൈറ്റിൽ ലഭിക്കും.

കെവിഎസ് പിജിടി, ടിജിടി ഫലം 2019 എങ്ങനെ പരിശോധിക്കാം

Step 1: kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ഷോർട് ലിസ്റ്റ് പരീക്ഷാർത്ഥികളുടെ ഇന്റർവ്യൂ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക

Step 3: പരീക്ഷാർത്ഥികളുടെ റോൾ നമ്പർ അപ്പോൾ കാണാനാവും

Step 4: അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക

കെവിഎസ് പിജിടി, ടിജിടി ഫലം 2019: ഇന്റർവ്യൂ ഷെഡ്യൂൾ

പിജിടി ഹിന്ദി- ഫെബ്രുവരി 11- ലക്‌നൗ

പിജിടി- കൊമേഴ്സ്- ഫെബ്രുവരി 12- ലക്‌നൗ

പിജിടി- ഫിസിക്സ്-ഫെബ്രുവരി 11, 12- ഗുഡ്ഗാവ്

പിജിടി- കണക്ക്- ഫെബ്രുവരി 12- ഗുഡ്ഗാവ്

പിജിടി- കെമിസ്ട്രി- ഫെബ്രുവരി 11, 12- ഭോപ്പാൽ

പിജിടി- ബയോളജി- ഫെബ്രുവരി 11- ഭോപ്പാൽ

പിജിടി- ജ്യോഗ്രഫി- ഫെബ്രുവരി 11- ജയ്പൂർ

പിജിടി എക്കമോമിക്സ്- ഫെബ്രുവരി 11, 12- ഡൽഹി

പിജിടി- കംപ്യൂട്ടർ സയൻസ്- ഫെബ്രുവരി 11, 12- ഹൈദരാബാദ്

പിജിടി- ഇംഗ്ലീഷ്- ഫെബ്രുവരി 11- മുംബൈ

ടിജിടി (പി ആന്റ് എച്ച്ഇ)- ഫെബ്രുവരി 11, 12- നോയിഡ

ടിജിടി (എ ആന്റ് ഇ)- ഫെബ്രുവരി 12, 13- നോയിഡ

ടിജിടി (ഡബ്ല്യുഇടി)- ഫെബ്രുവരി 13, 14- നോയിഡ

കെവിഎസ്

സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (XXI of 1860) പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയ സംഗതൻ ആണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook