കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിങ്ങില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിഇ / ബിടെക് / ബിഎസ്, എംഇ / എംടെക് / എംഎസ് അല്ലെങ്കില്‍ പ്രസക്തമായ ബ്രാഞ്ചില്‍ ഒന്നാം ക്ലാസോടെയുള്ള ഇന്റഗ്രേറ്റഡ് എംടെക് അല്ലെങ്കില്‍ തത്തുല്യമായ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പിഎച്ച്ഡി ഉള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയും പ്രതിമാസം ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 30ന് മുന്‍പായി www.faculty.cusat.ac.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിന് 670/- രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 130/- രൂപയുമാണ് അപേക്ഷാഫീസ്.
University Announcements 04 January 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
അപ്ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, ഫീസ് രസീത്, എന്നിവ സഹിതം രജിസ്ട്രാര്‍, കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി, കൊച്ചി-682 022 എന്ന വിലാസത്തില്‍ ഫെബ്രുവരി ആറിനകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.cusat.ac.in
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook