തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) 2022 ന്റെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് കെറ്റെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (ktet.kerala.gov.in) ഫലം അറിയാം. മേയ് നാല്, അഞ്ച് തീയതികളിലായാണ് പരീക്ഷ നടന്നത്.
കെറ്റെറ്റ് പരീക്ഷ ഫലം അറിയാന്‍ ചെയ്യേണ്ടത്
- കെറ്റെറ്റിന്റെ ഔദ്യോഗിക (ktet.kerala.gov.in) വെബ്സൈറ്റില്‍ പ്രവേശിക്കുക
- ഹോം പേജിലുള്ള ‘KTET Feb 2022 result published’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക
- ക്യാറ്റഗറി, റജിസ്റ്റര്‍ നമ്പര്‍, ജനന തീയതി എന്നീ ആവശ്യമായ വിവരങ്ങള്‍ നല്‍കുക
- ‘Check Result’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- പരീക്ഷ ഫലത്തിന്റെ കോപ്പി ആവശ്യമെങ്കില്‍ എടുത്തു വയ്ക്കുക
Also Read: Kerala Jobs 01 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ