തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) ന്റെ പരീക്ഷ തീയതികള്‍ കേരള പരീക്ഷാ ഭവന് പ്രഖ്യാപിച്ചു. മേയ് നാല്, അഞ്ച് തീയതികളിലാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും (ktet.kerala.gov.in) ഏപ്രില്‍ 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒന്ന്, രണ്ട് വിഭാഗക്കാരുടെ പരീക്ഷയാണ് മേയ് നാലിന്. മൂന്ന്, നാല് വിഭാഗക്കാരുടേത് അഞ്ചിനും. രാവിലെയും വൈകുന്നേരവുമായാണ് പരീക്ഷകള്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാല് വരെയുമാണ് പരീക്ഷ.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
- ktet.kerala.gov.in. എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
- Kerala TET 2022 admit card എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ലോഗിന്‍ (Log in) വിവരങ്ങള്‍ നല്കിയ ശേഷം സബ്മിറ്റ് (Submit) കൊടുക്കുക.
- നിങ്ങള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും
കെറ്റെറ്റ് പരീക്ഷയുടെ റജിസ്ട്രേഷന് നടപടികള്‍ ഫെബ്രുവരി ഒന്‍പതിനാണ് ആരംഭിച്ചത്, 19 ന് അവസാനിക്കുകയും ചെയ്തു.
Also Read: Google Pay: ഗൂഗിള്‍ പെ ഉപയോഗിക്കാറില്ലേ? പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ അഞ്ച് വഴികള്‍