keralapsc.gov.in Exams Postponed new Date: തിരുവനന്തപുരം: ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷകൾ പിഎസ്സി മാറ്റിവച്ചു. ജൂലൈ 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഓഗസ്റ്റ് 17 -ാം തീയതിയിലേക്കാണ് മാറ്റിയത്. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് നൽകും. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3 മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ പുനഃസ്ഥാപിക്കപ്പെടാത്തതിനാലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലുമാണ് പിഎസ്സി തീരുമാനം.