കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളില്‍ ലക്ചറര്‍ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുളള നിയമനത്തിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www. recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രോജക്ട് ഫെല്ലോ
കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 22 ന് രാവിലെ 11 മണിക്ക് കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ജിയോളജി വകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഗസ്റ്റ് അദ്ധ്യാപക നിയമനം
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ ബഹു. കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 15ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.