scorecardresearch
Latest News

കേരള സര്‍വകലാശാലയിൽ അധ്യാപക ഒഴിവ്

വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തേണ്ടതാണ്

jobs, career, ie malayalam

അദ്ധ്യാപക ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ കേരളപഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപകന്റെ ഒഴിവുണ്ട്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 24 ന് രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് (https:// keralauniversity.ac.in/jobs) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍ Ad.AII)

ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് 22ന് രാവിലെ 11ന് ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി പാസ്സായവരായിരിക്കണം. സർക്കാർ മേഖലയിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്ത അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

വൊക്കേഷണൽ ഇൻസ്ട്രക്ടർ അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ കരിയർ സെന്ററിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ(കൊമേഴ്സ്യൽ പ്രാക്ടീസ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവാണുള്ളത്. പ്രായപരിധി 30 വയസ്. പ്രായപരിധിയിൽ വിവിധ വിഭാഗങ്ങൾക്കായുള്ള നിയമാനുസൃതമായ ഇളവു ലഭിക്കും. അംഗീകൃത സർവകലാശാലാ ബിരുദവും കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ആണു യോഗ്യത. ടൈപ്പിംഗിൽ മിനിറ്റിൽ 40 വാക്കും ഷോർട്ട് ഹാൻഡിൽ 80 വാക്കും വേഗത അഭിലഷണീയം. താത്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് (ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്), നാലാഞ്ചിറ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിൽ ഫെബ്രുവരി 22നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2531175 / 2530371

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഭിന്നശേഷി വിഭാഗം 40% – 70% ലോവർ ലിംബ് വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശാരീരിക വൈകല്യം/ കാഴ്ച വൈകല്യം/ ബധിര-മൂക വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. പ്രായപരിധി 01.01.2021ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 15,600-39,100. യോഗ്യത: പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 17നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, അരിത്തമറ്റിക്ക് കം ഡ്രോയിംഗ്, എംപ്ലോയബിലിറ്റി സ്‌കില്‍ തസ്തികകളില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. താത്പര്യമുള്ളവര്‍ ജനുവരി 18 ന് രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-04924 296516

അനലിസ്റ്റ് നിയമനം

ജില്ലാ ക്ഷീര വികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ഗുണനിയന്ത്രണ ലാബില്‍ അനലിസ്റ്റ് തസ്തികയില്‍ നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ അപേക്ഷകള്‍ സന്നദ്ധരാകണം. ബി.ടെക് (ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി)യാണ് യോഗ്യത. പ്രായം 18നും 35നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ജനുവരി 22 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാലായോ ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട് വിലാസത്തില്‍ നല്‍കണം. അഭിമുഖം ജനുവരി 29 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യത്തില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇടുക്കി ഐ.റ്റി.ഡി.പി.ഓഫീസിലും പൂമാല ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്ററായി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കംപ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവരുമായ ബിരുദധാരികളെ ആവശ്യമുണ്ട്. ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്രതിമാസം 15,000/- രൂപയാണ് ഹോണറേറിയം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസം, വരുമാനം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി ജനുവരി 17ന് രാവിലെ 11.00 മണിക്ക് ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 04862 222399.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala university jobs news

Best of Express