ഇലക്ട്രീഷ്യന്
കേരളസര്‍വകലാശാലയുടെ കീഴിലുളള എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഇലക്ട്രീഷ്യന് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 14. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ – ഡെപ്യൂട്ടേഷന് നിയമനം
കേരളസര്‍വകലാശാല ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറെ നിയമിക്കുന്നു. കേരളസര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സ്വയംഭരണസ്ഥാപനങ്ങള്‍/സംസ്ഥാന സര്‍വകലാശാലകള്‍ എന്നീ സ്ഥാപനങ്ങളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായോ സമാന ചുമതലകള്‍ നിര്വ്വഹിക്കുന്നവര്ക്കോ ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. താല്പര്യമുളളവര് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2386206 (രജിസ്ട്രാര്‍ സെക്ഷന്‍), ഇ-മെയില്‍: regrku @gmail.com