Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

കേരള സര്‍വകലാശാലയിൽ വിവിധ ഒഴിവുകൾ

വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്

ജി.ഐ.എസ്. അനലിസ്റ്റ്

കേരളസര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എസ്. ലാബിലേക്ക് ഒരു ജി.ഐ.എസ്. അനലിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജനുവരി 6 ന് രാവിലെ 11 മണിക്ക് കേരളസര്‍വകലാശാല പാളയം ക്യാമ്പസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി രാവിലെ 8.30 ന് സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

അദ്ധ്യാപകന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ കേരളപഠനവിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപകന്റെ ഒഴിവുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 24 ന് രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യമ്പാസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സംശയങ്ങള്‍ക്ക്: 9847678407

പ്രോജക്ട് ഫെല്ലോ

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള സുവോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റയും അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ‘പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, സുവോളജി വിഭാഗം, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം’ എന്ന വിലാസത്തില്‍ തപാല്‍ മുഖേന 2021 ഡിസംബര്‍ 24 നകം സമര്‍പ്പിക്കേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള സുവോളജി വിഭാഗത്തില്‍ രണ്ട് വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റയും അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ‘ ഡോ.ശ്രീജിത്ത്.പി , അസിസ്റ്റന്റ പ്രൊഫസര്‍, സുവോളജി വിഭാഗം, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം’ എന്ന വിലാസത്തില്‍ തപാല്‍ മുഖേന 2021 ഡിസംബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala university job vaccancy

The moderation of comments is automated and not cleared manually by malayalam.indianexpress.com