കേരള സര്‍വകലാശാലയിൽ വിവിധ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27

job, job news, ie malayalam

റിസര്‍ച്ച് അസോസിയേറ്റ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ബയോകെമിസ്ട്രി വിഭാഗത്തില്‍ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് റിസര്‍ച്ച് അസോസിയേറ്റിന്റെ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫീല്‍ഡ് സ്റ്റാഫ്

കേരളസര്‍വകലാശാലയുടെ കോമേഴ്‌സ് വകുപ്പില്‍ ‘Improving Service Delivery of Urban Health Centres: Exploring Possibilities of Upscaling TQM’ എന്ന Innovative Project നടത്തിപ്പിനായി മൂന്ന് മാസകാലയളവിലേക്ക് ഫീല്‍ഡ് സ്റ്റാഫിനെ (3 എണ്ണം ) ആവശ്യമുണ്ട്. സമാന പ്രോജക്ടുകളില്‍ പ്രവര്‍ത്തിപരിചയമുള്ള കോമേഴ്‌സ് ബിരുദാനന്തരബിരുദധാരികള്‍ക്ക് ഡിസംബര്‍ 8 ന് ഉച്ചയ്ക്ക് 2 മണിക്ക് കേരളസര്‍വകലാശാലയുടെ കോമേഴ്‌സ് വകുപ്പ് , കാര്യവട്ടം ക്യാമ്പസ്സില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ് . എം.ഫില്‍/പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് https:// commercedept.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ – ഗസ്റ്റ് അദ്ധ്യാപകന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി ഡിസംബര്‍ 3 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ 55% മാര്‍ക്കോടെ പി.ജി.യും പിഎച്ച്.ഡി./നെറ്റ് യോഗ്യതയും ഉളളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് – 9495541174, 9447125125.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ

കേരളസര്‍വകലാശാലയുടെ കീഴിലുളള ബോട്ടണി വിഭാഗത്തില്‍ രണ്ട് വര്‍ഷ കാലയളവുളള എന്‍.എം.പി.ബി. സ്‌പോണ്‍സേര്‍ഡ് പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495819218

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala university job vaccancy

The moderation of comments is automated and not cleared manually by malayalam.indianexpress.com