scorecardresearch

Latest News

കേരള സര്‍വകലാശാലയിൽ വിവിധ ഒഴിവുകൾ

നവംബര്‍ 22 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്

job, job news, ie malayalam

കുക്ക്, കിച്ചന്‍ ഹെല്‍പ്പേഴ്‌സ്

കേരളസര്‍വകലാശാലയുടെ തൈക്കാടുളള വനിതാ ഹോസ്റ്റലില്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ 11 മാസത്തേക്ക് പാചകക്കാരായി രണ്ടു വനിതകളേയും, സഹായികളായി 630/- രൂപ ദിവസ വേതനത്തില്‍ രണ്ടു വനിതകളേയും ആവശ്യമാണ്. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കേണ്ടതാണ്. താല്‍പ്പര്യമുളള വനിതകള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കേരളസര്‍വകലാശാല, വനിതാ ഹോസ്റ്റല്‍, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ നവംബര്‍ 22 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിലേയ്ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ (ദിവസം 630/- രൂപ) – 89 ദിവസത്തേയ്ക്ക് അടുക്കള ജോലികള്‍ക്കായി (കിച്ചന്‍ ഹെല്‍പ്പേഴ്‌സ്), വനിതകളില്‍ നിന്നും, അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ വെള്ളക്കടലാസില്‍ വാര്‍ഡന്‍, വനിതാ ഹോസ്റ്റല്‍, കേരള സര്‍വ്വകലാശാല, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം-695581 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ, തപാല്‍ വഴിയോ എത്തിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് 55 വയസ്സ് കവിയാന്‍ പാടില്ല. സമീപവാസികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.06.12.2021 വൈകിട്ട് 4 മണി വരെയാണ്. നിശ്ചിത തീയതിക്കും, സമയത്തിനും ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.- വിശദവിവരങ്ങള്‍ക്ക് 04712308808, 6238349186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ വനിതാ ഹോസ്റ്റലിലേയ്ക്കായി കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 20,000/ രൂപ) ഒരു വര്‍ഷത്തേയ്ക്ക് മുഴുവന്‍ സമയ പാചക ജോലിക്കായി വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ആഹാരങ്ങള്‍ വലിയ തോതില്‍ തയ്യാറാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 55 വയസ്സ് കവിയാന്‍പാടില്ല. അപേക്ഷകള്‍ വെള്ളക്കടലാസില്‍ വാര്‍ഡന്‍, വനിതാ ഹോസ്റ്റല്‍, കേരള സര്‍വ്വകലാശാല, കാര്യവട്ടം കാമ്പസ്, തിരുവനന്തപുരം-695581 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ, തപാല്‍ വഴിയോ എത്തിക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.06.12.2021 വൈകിട്ട് 4 മണി വരെയാണ്. നിശ്ചിത തീയതിക്കും, സമയത്തിനും ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് 04712308808, 6238349186 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഗസ്റ്റ് ലക്ചറര്‍ പാനല്‍

കേരളസര്‍വകലാശാലയുടെ മലയിന്‍കീഴ് റീജിയണല്‍ സെന്ററിലെ യു.ഐ.ടി.യില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മിനിമം 55 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്.സി മാത്തമാറ്റിക്‌സ്, നെറ്റ്, പി.എച്ച്.ഡി (അഭികാമ്യം). അപേക്ഷയും ബയോഡാറ്റയും സഹിതം ഈ മാസം 25ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 9446589921, uitmlnkzu @gmail.com

പ്രിന്‍സിപ്പൽ

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 26. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2386234.

പരിശീലകര്‍, ട്രെയിനര്‍ കം കെയര്‍ ടേക്കര്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ കായിക പരിശീലകരെയും (കരാര്‍ അടിസ്ഥാനത്തില്‍), ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍ ട്രെയിനര്‍ കം കെയര്‍ ടേക്കറെയും (ദിവസവേതന അടിസ്ഥാനത്തില്‍) നിയമിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs/ www. recruit.keralauniversity.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

യോഗ ഇന്‍സ്ട്രക്ടര്‍/കോച്ച്

കേരളസര്‍വകലാശാലയുടെ കീഴിലുളള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍/കോച്ചിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www. recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala university job vaccancy