കേരള സര്‍വകലാശാലയിൽ അധ്യാപക ഒഴിവുകൾ

യോഗ്യത, പ്രവൃത്തി പരിചയം, എലിജിബിലിറ്റി തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം

jobs, job news, ie malayalam

സ്റ്റുഡിയോ കം ലൈബ്രറി അറ്റന്‍ഡര്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള മാവേലിക്കര രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ സ്റ്റുഡിയോ കം ലൈബ്രറി അറ്റന്‍ഡര്‍ എന്ന തസ്തികയിലേക്ക് പതിനൊന്ന് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 19 ന് ഉച്ചയ്ക്ക് 1 മണിക്ക് സര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള അറ അകഢ സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

ടെലിഫോണ്‍ ടെക്‌നീഷ്യല്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററിന് കീഴില്‍ (ക്ലിഫ്) ടെലിഫോണ്‍ ടെക്‌നീഷ്യല്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ംംം.ൃലരൃൗശ.േസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 7 ന് രാവിലെ 8 മണിക്ക് സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഡിസംബര്‍ 7 ന് കൂടൂതല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുന്ന പക്ഷം അഭിമുഖം ഡിസംബര്‍ 8 ലേക്ക് കൂടി നീട്ടിവയ്ക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാക് – ഇന്‍- ഇന്റര്‍വ്യൂ

കേരളസര്‍വകലാശാല ഫിസിക്‌സ് വകുപ്പിലേക്ക് കരാറടിസ്ഥാനത്തില്‍ അദ്ധ്യാപക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 24 ന് സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ യോഗ്യത, പ്രവൃത്തി പരിചയം, എലിജിബിലിറ്റി തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ

കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ അന്താരാഷ്ട്ര സഹകരണത്തോടെ നടക്കുന്ന പ്രോജക്ടിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുടെ (2 എണ്ണം) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala university job vaccancy

Next Story
കേരള സര്‍വകലാശാലയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്job, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com