തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ഫ്യൂച്ചേഴ്സ് സയന്‍സ് വിഭാഗത്തില്‍ ‘Artificial Intelligence (AI) based material discovery for solar energy applications’ എന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിക്കറ്റുകളുടെ കോപ്പി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ അപേക്ഷ 15 ദിവസത്തിനുളളില്‍ ഇ-മെയില്‍ വഴിയോ, തപാല്‍ മാര്‍ഗമോ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക്: 0471 – 2386373, 9249438722. ഇ-മെയില്‍: kskumar @keralauniversity.ac.in
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ
കേരളസര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ അന്താരാഷ്ട്ര സഹകരണത്തോടെ നടക്കുന്ന പ്രോജക്ടിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുടെ (2 എണ്ണം) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 20. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഗവേഷണ പ്രോജക്റ്റുകളിൽ കരാർ നിയമനം
സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐ.സി.ഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് രണ്ട് മുതൽ നാല് വർഷം പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്.സി/ എം.എസ്.സി/ എം.ബി.എ/ എം.എ (ലിങ്ക്യിസ്റ്റിക്സ്) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15ന് രാവിലെ ഒൻപതിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
റിസർച്ച് അസ്സോസിയേറ്റ് റിസർച്ച് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ. റിസർച്ച് അസ്സോസിയേറ്റിന് കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെയാണ് വേതനം. റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വെണം. പ്രതിമാസം 25,000 മുതൽ 35,000 രൂപ വരെയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: https:// icfoss.in ഫോൺ: 0471-2700012/ 13/ 14, 0471-2413013, 9400225962.