Latest News

കേരള സര്‍വകലാശാലയിൽ ഒഴിവുകൾ

ഓരോ തസ്തികയിലും ഒരു ഒഴിവ് വീതമാണുളളത്

job, job news, ie malayalam

റിസര്‍ച്ച് അസോസിയേറ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്

കേരളസര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്തുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സില്‍ (ഐ.യു.സി.എ.ഇ.) റിസര്‍ച്ച് അസോസിയേറ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓരോ തസ്തികയിലും ഒരു ഒഴിവ് വീതമാണുളളത്. കരാറടിസ്ഥാനത്തില്‍ പതിനൊന്ന് മാസത്തേക്കാണ് നിയമനം. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വര്‍ക്ക് സൂപ്രണ്ട് (സിവില്‍), ഓവര്‍സീയര്‍ (ഇലക്ട്രിക്കല്‍) – വാക്-ഇന്‍-ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് വര്‍ക്ക് സൂപ്രണ്ട് (സിവില്‍), ഓവര്‍സീയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലേക്ക് നിയമനം നടത്തുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 6 (ശനിയാഴ്ച) ഉച്ചയ്ക്ക് 12.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള പ്രോ-വൈസ് ചാന്‍സലറുടെ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫാക്കൽറ്റി – കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആന്റ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്) ഫാക്കൽറ്റി കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 അക്കാദമിക വർഷത്തിന്റെ അവസാനം വരെയാണ് കാലാവധി. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സർവകലാശാല ഉത്തരവുകൾക്ക് വിധേയമായി കാലാവധി ദീർഘിപ്പിക്കാം. മാത്തമാറ്റിക്‌സ് – പൊതുവിഭാഗം (ഒന്ന്), കമ്പ്യൂട്ടർ സയൻസ് – എസ്.സി. (ഒന്ന്), എൻവയൺമെന്റൽ സയൻസ് – പൊതുവിഭാഗം (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട/അനുബന്ധ വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ (എസ്.സി./ എസ്.ടി. വിഭാഗത്തിന് 50 ശതമാനം) ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്/ജെ.ആർ.എഫ്./പിഎച്ച്.ഡി./ പേപ്പർ പബ്ലിക്കേഷൻസ്/ പ്രസന്റേഷൻ/ പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ അഭികാമ്യം. നിർദ്ദിഷ്ട യു.ജി.സി. യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ (പ്രതിമാസം പരമാവധി 43,750/- രൂപ) എന്ന നിരക്കിലും യു.ജി.സി. യോഗ്യതയില്ലാത്തവർക്ക് പ്രതിദിനം 1600/- രൂപ (പ്രതിമാസം പരമാവധി 40000 രൂപ) എന്ന നിരക്കിലുമാണ് വേതനം. 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള നിശ്ചിത അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത പൂരിപ്പിച്ച് iirbs@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് നവംബർ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. ‘ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് കോൺട്രാക്ട് ഫാക്കൽറ്റി അറ്റ് ഐ.ഐ.ആർ.ബി.എസ്. (മാത്‌സ്/സി.എസ്./ഇ.എസ്.)’ എന്ന സബ്ജക്ട് ഹെഡ് കൊടുത്തായിരിക്കണം ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പ്രായം, എസ്.എസ്.എൽ.സി., വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവകൂടി സമർപ്പിക്കണം. അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യരായ ഉദ്യോഗാർഥികളെ ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. ഓൺലൈൻ അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണിക്കപ്പെടുന്ന അവസരത്തിൽ ഉദ്യോഗാർഥികൾ വ്യക്തിഗത വിദ്യാഭ്യാസ രേഖകളുടെ അസൽ/ശരി പകർപ്പുകൾ എന്നിവ നിർദേശാനുസരണം സർവകലാശാലയിൽ പിന്നീട് സമർപ്പിക്കണം. ഒരു വർഷമാണ് നിയമന കാലാവധി.

പ്രോഗ്രാം അസോസിയേറ്റ് കരാർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്-ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) പ്രോഗ്രാം അസോസിയേറ്റ് (സയൻസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കായിരിക്കും നിയമനം. ഡി.എ.എസ്.പി.യിലെ വിവിധ ഹ്രസ്വകാല കോഴ്‌സുകളുടെ ഏകോപനവും സംഘാടനവുമാണ് പ്രധാന ചുമതലകൾ. ഈഴവ വിഭാഗത്തിനുള്ള ഒരൊഴിവാണുള്ളത്. ശാസ്ത്രവിഷയത്തിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള പി.എച്ച്.ഡി.യുമാണ് യോഗ്യത. അധ്യാപന പരിചയം, അന്താരാഷ്ട്ര അക്കാദമിക് എക്‌സ്‌പോഷർ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി. സ്‌കിൽസ് എന്നിവ അഭികാമ്യം. മാസം 47000 രൂപ വേതനം ലഭിക്കും. 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താല്പര്യമുള്ളവർ www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തോടൊപ്പമുള്ള നിശ്ചിത അപേക്ഷഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് dasp @mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് നവംബർ 14ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ‘ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് പ്രോഗ്രാം അസോസിയേറ്റ് (സയൻസ്) – ഡി.എ.എസ്.പി. (ഓൺ കോൺട്രാക്ട്)’ എന്ന സബ്ജക്ട് ഹെഡ് ചേർത്തായിരിക്കണം ഇമെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പ്രായം, എസ്.എസ്.എൽ.സി., വിദ്യാഭ്യാസ യോഗ്യത (പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ) പ്രവൃത്തിപരിചയം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവകൂടി സമർപ്പിക്കണം. തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെടുത്താൻ പരിഗണിക്കപ്പെടുന്ന അവസരത്തിൽ ഉദ്യോഗാർഥികൾ വ്യക്തിഗത വിദ്യാഭ്യാസ രേഖകളുടെ അസൽ/ശരി പകർപ്പുകൾ എന്നിവ നിർദേശാനുസരണം സർവകലാശാലയിൽ പിന്നീട് സമർപ്പിക്കണം.

Read More: University Announcements 03 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala university job vaccancy

Next Story
മീഡിയ അക്കാദമിയിൽ ലക്ചറർ ഒഴിവ്media academy jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com