ടെലിഫോണ്‍ ടെക്നീഷ്യന്
തിരുവനന്തപുരം: കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ (CLIF) ന് കീഴില്‍ ടെലിഫോണ്‍ ടെക്നീഷ്യന് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് www. keralauniversity.ac.in സന്ദര്‍ശിക്കുക.
പ്രൂഫ് റീഡര്‍ കം കോപ്പി എഡിറ്റര്‍
കേരളസര്‍വകലാശാല ഹിസ്റ്ററി വിഭാഗത്തില്‍ പ്രൂഫ് റീഡര്‍ കം കോപ്പി എഡിറ്റര്‍ (മൂന്ന് ഒഴിവ്) ലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആപ്ലിക്കേഷനും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും (യോഗ്യത, വയസ്, പ്രവൃത്തിപരിചയം) സഹിതം സെപ്റ്റംബര്‍ 30 ന് മുന്‍പായി കോ-ഓര്‍ഡിനേറ്റര്‍, സ്പെസിഫിക് പ്രോജക്ട് ഓണ്‍ സര്‍വേ, ഡിജിറ്റലൈസേഷന് ആന്റ് സയന്റിഫിക് പ്രിസര്‍വേഷന്‍ ഓഫ് ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി ഫ്രം ദ ഫസ്റ്റ് വോള്യം ടു സെന്റിനറി വോള്യം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം ക്യാമ്പസ്, 695581 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കേണ്ടതാണ്. ഫോണ്‍: 7356591496. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് www. keralauniversity.ac.in സന്ദര്‍ശിക്കുക.
ഹോസ്പിറ്റല്‍ ഡവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍
ഹോസ്പിറ്റല്‍ ഡവലപ്മെന്റ് അതോറിറ്റിയില്‍ (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം) അനസ്തേഷ്യ ടെക്നീഷ്യന്, ഇ.സി.ജി ടെക്നീഷ്യന്, സി.എസ്.എസ്.ഡി ടെക്നീഷ്യന് തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 24-ന് മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അനസ്തേഷ്യ ടെക്നീഷ്യന് യോഗ്യത ഡിപ്ലോമ ഇന്‍ ഓപ്പറേഷന് ടെക്നോളജി ആന്റ് അനസ്തേഷ്യോളജിയും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും. ഇ.സി.ജി ടെക്നീഷ്യന് യോഗ്യത വി.എച്ച്.എസ്.ഇ ഇസിജി ടെക്നീഷ്യന് കോഴ്സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, സി.എസ്.എസ്.ഡി ടെക്നീഷ്യന് യോഗ്യത സി.എസ്.എസ്.ഡി കോഴ്സും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും.