അധ്യാപകര്‍

സര്‍വകലാശാലയുടെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 05. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹെര്‍ബേറിയം കം ഫീല്‍ഡ് അസിസ്റ്റന്റ്

സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹെര്‍ബേറിയം കം ഫീല്‍ഡ് അസിസ്റ്റന്റ് തസിതികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Read Also: സേനകളിൽ വിവിധ ഒഴിവ്

പ്രോജക്ട് ഫെല്ലോ

സര്‍വകലാശാല ജന്തുശാസ്ത്രവിഭാഗം നടത്തുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: സുവോളജി/വൈല്‍ഡ് ലൈഫ് ബയോളജി/എന്‍വയോണ്‍മെന്റല്‍ ബയോളജി/തത്തുല്യം. ഇവയില്‍ ഏതിലെങ്കിലുമുളള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, വന്യജീവി ഗവേഷണത്തില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളള ഉദ്യോഗാർഥികള്‍ The Professor and Head, Department of Zoology, University of Kerala, Karivattom, Thiruvananthapuram എന്ന വിലാസത്തില്‍ ബയോഡേറ്റ സഹിതം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 31.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

സര്‍വകലാശാല ബയോകെമിസ്ട്രി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 10. വിശദവിവരങ്ങള്‍ക്ക് www.recruit.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ലക്ചറര്‍

സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ കരാര്‍ അടിസ്ഥാനത്തില്‍ (പതിനൊന്ന് മാസത്തേക്ക്) ഇംഗ്ലീഷ് ലക്ചററിന്റെ രണ്ട് ഒഴിവുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പാചകക്കാര്‍, പാചക സഹായികള്‍

സര്‍വകാശാല മെന്‍സ് ഹോസ്റ്റല്‍ മെസ്സുകളിലേക്ക് പാചകക്കാരെയും പാചക സഹായികളേയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം മുന്‍ഗണയായി കണക്കാക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ 2020 ഫെബ്രുവരി 10 ന് 5 മണിക്ക് മുന്‍പായി വാര്‍ഡന്‍, മെന്‍സ് ഹോസ്റ്റല്‍, യൂണിവേഴ്‌സിറ്റി കാമ്പസ്, കാര്യവട്ടം 695581 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2308141.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook