scorecardresearch
Latest News

വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറാകാം; യോഗ്യത പത്താം ക്ലാസ്

ജനുവരി 30 വരെ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വൺ ടേം രജിസ്ട്രേഷൻ പ്രൊഫൈൽ വഴി അപേക്ഷിക്കാം

Kerala, career, government job, jobs, village extension officer,ജോലി,പിഎസ്‌സി indianexpress, തൊഴിൽ, സർക്കാർ ജോലി, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫിസർ, ഐഇ മലയാളം

പത്താം ക്ലാസുകാർക്ക് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ‌്‌തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമവികസന വകുപ്പിന്റെ കീഴിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II തസ്‌തികയിലേക്കാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 30 വരെ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും വൺ ടേം രജിസ്ട്രേഷൻ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

കാറ്റഗറി നമ്പർ: 276/2018

ശമ്പളം: 20,000-45,800

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഒരു ജില്ലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്.

പ്രായപരിധി: 02.01.1982- 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം (19-36). പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതമായ വയസ് ഇളവ് ഉണ്ടായിരിക്കും.

യോഗ്യത: എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ കുറഞ്ഞത് 40 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala psc village extension officer