/indian-express-malayalam/media/media_files/uploads/2017/04/kpsc.jpg)
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുളള ഷോർട്ട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വിവരണാത്മക പരീക്ഷ നടത്തും. ഇതിനുശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
വിവരാണാത്മക പരീക്ഷയുടെ തീയതി ഇതുവരെ പിഎസ്‌സി അറിയിച്ചിട്ടില്ല. അധികം വൈകാതെ തന്നെ പരീക്ഷ നടക്കുമെന്നാണ് സൂചന. പരീക്ഷയുടെ സിലബസ് പിഎസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവരാണാത്മക പരീക്ഷയുടെ ചോദ്യപേപ്പർ ഇംഗ്ലീഷിൽ ആണെങ്കിലും ഉദ്യോഗാർത്ഥികൾക്ക് മലയാളത്തിലും ഉത്തരം എഴുതാം. ബിരുദവും രണ്ട് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയവുമാണ് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.