കോവിഡ്: ജൂണിലെ എല്ലാ പരീക്ഷകളും മാറ്റിയെന്ന് പിഎസ്‌സി

ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് പശ്ചാത്തലത്തിൽ പിഎസ്‌സി മാറ്റിവച്ചിരുന്നു

Kerala psc, keralapsc.gov.in, psc thulasi, psc exam, psc result, psc online, kerala psc results, kerala psc driver, iemalayalam
keralapsc.gov.in exam postponed new date

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് പശ്ചാത്തലത്തിൽ പിഎസ്‌സി മാറ്റിവച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Read More: ലോക്ക് ഡൗൺ; കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

സംസ്ഥാനത്ത് ഇന്നലെ 29,704 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala psc postponed all exams in june due to covid

Next Story
SBI Clerk 2021: എസ്ബിഐയിൽ 4,915 ക്ലർക്ക് ഒഴിവ്sbi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express