പിഎസ്‌സി ഒൻപതു തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സോഷ്യൽ വർക്കർ, മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്, റിസപ്ഷനിസ്റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം. അഞ്ചു തസ്തികകളിലേക്ക് ജനറൽ റിക്രൂട്മെന്റാണ്. നാലു തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനമാണ്.

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒരൊഴിവാണുള്ളത്. യുജിസി അംഗീകൃത സർവകലാശാലകളിൽനിന്നു സോഷ്യൽ വർക്കിൽ (എംഎസ്ഡബ്ല്യു) നേടിയ രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ശമ്പളം: 26,500-56,700 രൂപ.

മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് രണ്ട് തസ്തികയിൽ നാല് ഒഴിവുകളുണ്ട്. ശമ്പളം: 20,000-45,800 രൂപ. മെഡിക്കൽ വിദ്യാഭ്യാസ സർവീസ് റിസപ്ഷനിസ്റ്റ് തസ്തികയിൽ ഒരൊഴിവുണ്ട്. ശമ്പളം: 19000-43,600 രൂപ. കേരള ഫിനാൻഷ്യൽ കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിൽ 13 ഒഴിവുകളുണ്ട്. ശമ്പളം: 15,700-33,400 രൂപ.

ഉദ്യോഗാർത്ഥികൾ പിഎസ്സിയുടെ വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമാണ് അപേക്ഷിക്കേണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവാന തീയതി മാർച്ച് 6 രാത്രി 12 വരെ. തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും പ്രായവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ