Kerala PSC: തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപന പ്രകാരം 18.05.2022 ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആയി നിശ്ചയിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് പിഎസ്സി അറിയിച്ചു.
കാസർഗോഡ് ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക്, തൃശ്ശൂർ ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, കണ്ണൂർ ജില്ലയിലെ ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്.II (SR for SC/ST&ST only) തസ്തികകളുടെ സാധ്യത പട്ടികയും പിഎസ്സി പ്രസിദ്ധീകരിച്ചു.