Kerala Police: കേരളാ പൊലീസ് സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങള്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്റെ ഫെയസ്ബുക്ക് പേജിലും കേരളാ പൊലീസിന്റെ വെബ്സൈറ്റിലും ലഭിക്കും.

തിരുവനന്തപുരം: കേരളാ പൊലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാൻഡ്‌ബോൾ, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്മാർക്ക് മാത്രവും അത്ലറ്റിക്, ബാസ്ക്കറ്റ്ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് “അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സായുധ പോലീസ് സേനാഭവന്‍, പേരൂര്‍ക്കട, തിരുവനന്തപുരം – 5” എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്റെ ഫെയസ്ബുക്ക് പേജിലും കേരളാ പൊലീസിന്റെ വെബ്സൈറ്റിലും (www.keralapolice.gov.in) ലഭിക്കും.

Also read: പിഎസ്‌സി പരീക്ഷകൾ മാറ്റി

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala police invited applications to vacancies in various sports categories

Next Story
SSC CGL 2020-21 Recruitment: എസ്.എസ്.സി. സി.ജി.എല്‍. നിയമന പരീക്ഷ ഓഗസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com