റെഫ്രിജറേഷന്‍ (എസി മെക്കാനിക്)

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‌സ്ട്രുമെന്റേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ (CLIF) ല്‍ റെഫ്രിജറേഷന്‍ (എ.സി മെക്കാനിക്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ആർസിസിയിൽ സീനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.rcctvm.gov.in.

ടെക്നിക്കൽ അസിസ്റ്റന്റ് വോക്-ഇൻ-ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജനുവരി 29ന് രാവിലെ 10.30ന് വൈസ് ചാൻസലറുടെ ചേംബറിലാണ് വോക്-ഇൻ-ഇന്റർവ്യൂ. ഒരു വർഷമാണ് കാലാവധി. ഒഴിവ് (ഓപ്പൺ-1, ഈഴവ/തിയ്യ/ബില്ലവ – 1). കെമിസ്ട്രി/പോളിമർ കെമിസ്ട്രിയിൽ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മാസം 15000 രൂപ ലഭിക്കും. 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകളുണ്ടാകും). താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 9.30ന് സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ എഡി. എ5 സെക്ഷനിൽ എത്തണം. ഉദ്യോഗാർഥികൾ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച്ച് സെന്ററിൽ കരാർ വ്യവസ്ഥയിൽ താൽക്കാലികമായി ടെക്‌നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നു. വോക്-ഇൻ-ഇന്റർവ്യൂ ജനുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കും. ഒരൊഴിവാണുള്ളത്. മാസം 15000 രൂപ ലഭിക്കും. യോഗ്യത: ബി.എസ് സി. കെമിസ്ട്രി, അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള മുൻപരിചയം. പ്രായം: 2021 ജനുവരി ഒന്നിന് 36 വയസ്. താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗിലെ എഡി എ7 സെക്ഷനിൽ ഉച്ചയ്ക്ക് 12.30ന് എത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook