Job Vacancy 25 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഇന്റർവ്യൂവിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 234866. വെബ്സൈറ്റ്: www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com.

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 27ന് പകല്‍ 11ന് എത്തണം. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഇ-മെയില്‍ ഐ.ഡി., വാട്ട്‌സാപ്പ് നമ്പര്‍ എന്നിവ ഫെബ്രുവരി 25ന് അഞ്ച് മണിക്ക് മുന്‍പായി dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രായം 45 വയസ് കവിയരുത്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് മൂന്നും കോട്ടയത്തും തൃശൂരിലും രണ്ട് വീതവും മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒന്നു വീതവും ഒഴിവുകളുണ്ട്. ശമ്പള സ്‌കെയിൽ 26500- 56700 രൂപ (പുതുക്കിയത്). നിശ്ചിത യോഗ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്ക് മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കാം. ഓൺലൈൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ എക്സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ മാർച്ച് നാലിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഓൺലൈൻ ഇന്റർവ്യൂ മാർച്ച് അഞ്ചിന് രാവിലെ 10 മണിക്ക് നടക്കും. വിശദ വിവരങ്ങൾക്ക്: www.kudumbashree.org.

Read more: കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook