Job Vacancy 24 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

എൽ.ഡി ക്ലർക്ക് ഡെപ്യൂട്ടേഷൻ

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത.
ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധ സസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ- 680022 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കണം.

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുവരുന്ന ഒരു അംഗത്തിന്റെ ഒഴിവിലേയ്ക്കായി ഊർജ്ജ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എൻജിനിയറിംഗ്, ഫിനാൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, നിയമം അല്ലെങ്കിൽ മാനേജ്‌മെന്റ് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചവരായിരിക്കണം. അഞ്ച് വർഷത്തേക്കായിരിക്കും അംഗത്തിന്റെ ഔദ്യോഗിക കാലാവധി. പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം മാർച്ച് 23ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kerala.gov.in, www.kseb.in, www.erckerala.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

ഡെപ്യൂട്ടേഷൻ നിയമനം

ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിലെ (സാങ്കേതിക വിഭാഗം) സീനിയർ ക്ലാർക്ക് (യു.ഡി.ക്ലാർക്ക്) തസ്തികയിൽ അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അതിന് ശേഷം ഓരോ വർഷവും ദീർഘിപ്പിക്കും. പരമാവധി അഞ്ച് വർഷം വരെ ദീർഘിപ്പിക്കാം. സീനിയർ ക്ലാർക്ക് (യു.ഡി.ക്ലാർക്ക്)തസ്തികയിലാണ് ഒഴിവുള്ളത്. ശമ്പള സ്‌കെയിൽ 25,200-54,000 രൂപ.
അപേക്ഷയോടൊപ്പം കെ.എസ്.ആർ ചട്ടം 144 പ്രകാരം അതതു വകുപ്പ് മേധാവിയിൽ നിന്നുള്ള സമ്മതപത്രം ഉള്ളടക്കം ചെയ്ത് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവന നിർമ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 18 നകം ലഭിക്കണം.

വാക് ഇൻ ഇൻറർവ്യൂ – പ്രോഗ്രാമർ

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ മൂക് – ഓർഗാനിങ് ഫാമിംഗ് കോഴ്‌സുമായി ബന്ധപ്പെട്ട് പ്രോഗ്രാമറുടെ (സോഫ്റ്റ് വെയർ ഡെവലപ്പർ) ഒഴിവിലേക്ക് 04.03.2021 നു വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 30000 രൂപ. യോഗ്യത, മറ്റ് വിശദാംശങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

സ്ലിപ് വേ വര്‍ക്കര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ലിപ് വേ വര്‍ക്കര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-25. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, ഷിപ്പ് യാര്‍ഡ്, ‍ഡ്രൈ ഡോക്ക്, അംഗീകൃത സ്ലിപ് വേ എന്നിവിടങ്ങളിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസുമായി ബന്ധപ്പെടുക.

അസിസ്റ്റന്‍റ് ഓപ്പറേറ്റര്‍ ലാസ്കര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് ഓപ്പറേറ്റര്‍ ലാസ്കര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-25. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, മെക്കനൈസ്ഡ് ഓണ്‍ബോര്‍ഡ് ബോട്ടുകളിലെ എഞ്ചിന്‍ പരിചരണത്തില്‍ ഒരുവര്‍ഷത്തെ പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസുമായി ബന്ധപ്പെടുക.

ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-30. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, റേഡിയോ ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, റേഡിയോ ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റോടെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസുമായി ബന്ധപ്പെടുക.

Read more: കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook