Job Vacancy 17 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ

Job Vacancy 17 February 2021: കാലിക്കറ്റ് സര്‍വകലാശാലയിൽ തൊഴിലവസരങ്ങൾ

Jobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs

Job Vacancy 17 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്; അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ്ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഒരൊഴിവാണുള്ളത് (പൊതുവിഭാഗം). ബി.എസ് സി. എം.എൽ.ടി യാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. മാസം 20000 രൂപ ലഭിക്കും. 2021 ജനുവരി ഒന്നിന് 18 വയസിന് മുകളിലും 36 വയസിന് താഴെയുമാണ് പ്രായപരിധി. (പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ അനുവദിക്കും). താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (ഇമെയിൽ വിലാസം, രണ്ട് മൊബൈൽ ഫോൺ നമ്പറുകൾ സഹിതം) പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത ഉണ്ടെങ്കിൽ ആയതും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686 650 എന്ന വിലാസത്തിൽ അയയ്ക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിൽ എം.എസ്സിയും പി.എച്ച്.ഡിയും ശാസ്ത്ര/അക്കാദമിക മേഖലകളിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ 26 നകം ലഭിക്കണം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പെർഫോമ 15 ദിവസത്തിനകം നൽകാത്തവരുടെ അപേക്ഷ പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്:www.keralabiodiversity.org.

പ്യൂണ്‍ കം സ്വീപ്പര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ പ്യൂണ്‍ കം. സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എഴുതാനും വായിക്കാനും അറിയുന്ന, ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യാന്‍ ശാരീരികമായും മാനസികമായു പ്രാപ്തരായവരുമായ 25-നും 50-നും ഇടയില്‍ പ്രായമുള്ളവരും മലപ്പുറം ജില്ലയിലെ പള്ളിക്കല്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കുമാണ് അവസരം. താല്‍പര്യമുള്ളവര്‍ 23 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ദിവസങ്ങള്‍ക്കിടക്ക് കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

ഐ.ഇ.ടി. താല്‍ക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍, പ്രോഗ്രാമര്‍, ഡ്രൈവര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 24, 25, മാര്‍ച്ച് 3, 4, 8 തീയതികളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്

കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്. നിയമത്തില്‍ മാസ്റ്റര്‍ ഡിഗ്രിയാണ് യോഗ്യത, പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള ബയോഡാറ്റ 23-ന് മുമ്പായി രൗഹമം@ൗീര.മര.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

ഐസിപ്പോസിൽ താത്കാലിക നിയമനം: ഇന്റർവ്യൂ 24ന്

സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലുള്ള ഐസിഫോസ്സിലെ പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബിടെക്/ബിഇ/എംടെക്/ എംഇ/എംസിഎ/എംഎസ്‌സി ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് രാവിലെ 10ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ്റ്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് icfoss.in, ഫോൺ: 0471-2700012/13/14.

Read more: കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala job vacancy 17 february 2021

Next Story
Job Vacancy 13 February 2021: ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ തൊഴിലവസരംJobs, Job vacancy, Job vacancies, jobs news, Jobs in kochi, jobs in kerala, jobs in trivandrum, job vacancy in ernakulam, jobs in kochi for freshers, jobs for freshers,, urgent job vacancies in ernakulam, jobs in india, indeed job, jobs near me, jobs hiring near me, തൊഴിലവസരങ്ങൾ, university announcements, university jobs, calicut university jobs, kerala university jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com