Job Vacancy 06 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഈഴവ/തീയ്യ/ബിലവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്കിനിക്കൽ അസിസ്റ്റൻറിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 12നു രാവിലെ 11.00നു മുമ്പ് താവക്കര ആസ്ഥാനത്ത് അഭിമുഖത്തിന് ഹാജരാകുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ലാബ് അസിസ്റ്റന്റ് നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക്, ഈഴവ/തീയ്യ/ബിലവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്, ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.സി.എ / കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 10നു രാവിലെ 11.00നു സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്മെൻറ്റിൽ അഭിമുഖത്തിന് ഹാജരാകുക. ഫോൺ- 0497-2782441.
എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്ട് മാനേജർ
എറണാകുളം: ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്ട് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിടെക് (സിവിൽ ) . ശമ്പളം 50,000 ( പ്രതിമാസം), ഉയർന്ന പ്രായപരിധി 58 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ പോസ്റ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 10-ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cuiet.info എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
വാച്ച്മാന് ഒഴിവ്
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്സ്), ഇടമലയാര്‍ (ബോയ്സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും, 18 വയസ് പൂ4ത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ4ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 12.02.2021 ന് മുന്‍പ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ – 686669 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04852814957, 2970337 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അസിസ്റ്റന്റ് പ്രൊഫസര്‍ ഹിന്ദി കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല, വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലേക്ക് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും എം.എഡും ആണ് യോഗ്യതകള്‍. എഡ്യുക്കേഷനിലുള്ള പി.എച്ച്.ഡി.യും നെറ്റും അഭികാമ്യം. പ്രായപരിധി 64 വയസ്. അപേക്ഷകര്‍ 26-ന് മുമ്പായി സര്‍വകലാശാല വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Read more: കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക