Job Vacancy 01 February 2021: ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം

ആയുർവേദ കോളേജിൽ കരാർ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ കരാർ അധ്യാപക നിയമനത്തിന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കണം. ദ്രവ്യഗുണവിജ്ഞാന വകുപ്പിൽ എട്ടിനും അഗദതന്ത്ര വകുപ്പിൽ ഒൻപതിനും സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ 10 നുമാണ് ഇന്റർവ്യു. രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 10 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, സംസ്ഥാന എൻ.എസ്.എസ് സെൽ, 4-ാം നില, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 20ന് വൈകിട്ട് അഞ്ചിന് മുൻപ് നൽകണം. വിശദവിവരങ്ങൾക്ക് ഓഫീസുമായ ബന്ധപ്പെടുക.

സി.ഡി.എം.ആര്‍.പി.യില്‍ ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍, ഡവലപ്‌മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവുകള്‍

കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗവും സംസ്ഥാന സോഷ്യല്‍ ജസ്റ്റിസ് വിഭാഗവും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ ഒഴിവുള്ള ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്), ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റ് (ക്ലിനിക്കല്‍, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്) തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഡിസബിലിറ്റി മാനേജ്‌മെന്റ് ഓഫീസര്‍ക്ക് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.ഫില്ലും നെറ്റ് യോഗ്യതയും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും കമ്മ്യൂണിറ്റി ഡിസബിലിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമാണ് യോഗ്യതകള്‍. ഡവലപ്‌മെന്റല്‍ സൈക്കോ തെറാപ്പിസ്റ്റിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്ലോ, റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനും, ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷനില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ആണ് യോഗ്യതകള്‍. അപേക്ഷകര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഡയറക്ടര്‍, സി.ഡി.എം.ആര്‍.പി., സൈക്കോളജി വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., പിന്‍ – 673635 എന്ന വിലാസത്തില്‍ ഫെബ്രുവരി 5-ന് മുമ്പായി എത്തിക്കണം.

ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

കൊച്ചി: സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല – ഐ.ഇ.ഡി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിലവിലുള്ള ഒഴിവുകളിലേക്കായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിന് ബിരുദം / പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് സെക്കണ്ടറി വിഭാഗത്തിന് ബിരുദാനന്തര ബിരുദം/ ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10-ന് ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.കെ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook