scorecardresearch
Latest News

Kerala Jobs 10 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 10 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

അനസ്‌തേഷ്യോളജി അസി.പ്രൊഫസര്‍ നിയമനം

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യോളജി അസി.പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എംബിബിഎസ്, എംഡി/ഡിഎന്‍ബി അനസ്‌തേഷ്യോളജിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഡോ.എം.കൃഷ്ണന്‍ നായര്‍ സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 18ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. രാവിലെ 9 മുതല്‍ 11.30 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0484 2411700.

വിമുക്തി ജില്ലാ മിഷൻ കോഓർഡിനേറ്റർ നിയമനം

എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനിൽ തിരുവനന്തപുരത്ത് ജില്ലാ മിഷൻ കോഓർഡിനേറ്ററെ താത്ക്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. 23നും 60നുമിടയിലാവണം പ്രായം. 50,000 രൂപയാണ് വേതനം. സോഷ്യൽവർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം ഉണ്ടാവണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷ 28നകം നൽകണം. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം- 695023 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 0471-2473149. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വേണം അപേക്ഷ നൽകേണ്ടത്.

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ തൊഴിൽമേള

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡൈ്വസർ, കൺസൾട്ടന്റ് തസ്തികകളിൽ 70 ഓളം ഒഴിവുകളുണ്ട്. 23ന് തൈക്കാട് ഗവ. സംഗീത കോളേജിന് പിന്നിലുള്ള എൻ.സി.എസ്.സി ഫോർ എസ്.സി/ എസ്.ടി യിലാണ് മേള നടക്കുക.

12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 25നും 65നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 20നകം രജിസ്റ്റർ ചെയ്യണം. ലിങ്ക്: https:// forms.gle/PvGjd3XrGsYp1TiJ7. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

റീജിയൺ ഡയറക്ടറെ നിയമിക്കുന്നു

കേരള സാമൂഹ്യ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 7 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: http://www.socialsecuritymission@ gmail.com, 0471-2341200.

മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പിലെ സീനിയർ സൂപ്രണ്ട്/ സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്) തസ്തികയിലെ 2021 ജൂലൈ 1 വച്ചുള്ളതും ജൂനിയർ സൂപ്രണ്ടിന്റെ 2021 ആഗസ്റ്റ് 1 നില വച്ചുള്ളതുമായ അന്തിമ മുൻഗണനാ പട്ടിക www. ahd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

സാമൂഹ്യ സുരക്ഷാ മിഷനിൽ ഒഴിവ്

കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ ഒഴിവുള്ള റീജിയണൽ ഡയറക്ടർ (സിസ്റ്റം മാനേജ്‌മെന്റ്) തസ്തികയിലേക്ക് (1 ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺ ലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴ്. വിശദവിവരങ്ങൾ http://www.socialsecuritymission @gmail.com ൽ ലഭിക്കും. ഫോൺ: 0471-2341200.

കേരള സര്‍വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള സോഷ്യോളജി വിഭാഗത്തില്‍ 11 മാസകാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത വിജ്ഞാപനത്തില്‍ യോഗ്യതയില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് http://www.recruit. keralauniversity.ac.in/www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 വെകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ഐ.റ്റി.ഡി.പിയുടെ ഭരണ നിയന്ത്രണത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ വെള്ളക്കയത്ത് പ്രവര്‍ത്തിച്ചു വരുന്ന ഒ.പി.ക്ലിനിക്കില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫെബ്രുവരി 24 ന് രാവിലെ 10.30 മുതല്‍ 1 മണി വരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ എം.ബി.ബി.എസ് അല്ലെങ്കില്‍ അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രതിമാസ ഹോണറേറിയം 55,285/ രൂപ. താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേ ദിവസം കൃത്യം 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 222399

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www. stdd.kerala.gov.in, www. cmdkerala.net.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ എസ്.റ്റി പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി/അടിയ/പണിയ/മലമ്പണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതിയാവും. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നേഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും.

പ്രായപരിധി 20 നും 35 നും മദ്ധ്യേ. എഴുത്തുപരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം . അതത് സെറ്റില്‍മെന്റില്‍ നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും.

അപേക്ഷ ഓണ്‍ലൈന്‍ വഴി www. cmdkerala.net, www. stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ച് വരെ ആണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍: 04735 227703, 9496070349, 9496070336.

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബയോ മെഡിക്കല്‍ എന്‍ജിനീയറിങില്‍ ബി-ടെക്കാണ് യോഗ്യത. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം നിര്‍ബന്ധം. ജനുവരി ഒന്നിന് 40 വയസ്സ് തികയാത്തവരായിരിക്കണം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഫെബ്രുവരി 17 ന് കൂടികാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

ചിറ്റൂര്‍ ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ രജിസ്‌റ്റേഡ് വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്കാണ് അവസരം. താത്പര്യമുളളവര്‍ ഫെബ്രുവരി 14 ന് ഉച്ചക്ക് രണ്ടിന് യോഗത്യാ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുമായി ചിറ്റൂര്‍ ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 23 വരെ അപേക്ഷിക്കാം

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് രാവിലെ 10 ന് ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

അധ്യാപക നിയമനം

ആനക്കല്‍ ഗവ ട്രൈബല്‍ വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Read More: Kerala Jobs 09 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news